- January 16, 2026
അമലയില്‍ ആരോഗ്യ സര്‍വകലാശാല ഇന്‍റര്‍സോണ്‍ വോളിബാള്‍ ടൂര്‍ണമെന്‍റ്
അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച KUHS പുരുഷ വനിതാ ഇന്‍റര്‍സോണ്‍ വോളിബോള്‍ മത്സരങ്ങളുടെ ഉത്ഘാടനം അമല ജോയിന്‍റ് ഡയറക്ടര്‍ ഫാദര്‍ ഷിബു പുത്തന്‍പുരക്കല്‍ സി. എം. ഐ. നിര്‍വഹിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും മെഡിക്കല്‍, നേഴ്സിങ്, അലൈഡ് ഹെല്‍ത്ത് വിഭാഗങ്ങളിലെ നാല്പതോളം ടീമുകള്‍ രണ്ടുദിവസങ്ങളിലായി (16,17 തിയ്യതികളില്‍ ) നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.