- January 24, 2026
അമല ഫെല്ലോഷിപ്പ് സമ്മേളനം.
തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന അമല ഫെല്ലോഷിപ്പ് മെമ്പർമാരുടെ സമ്മേളനം കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോർജ് കുര്യൻ അധ്യക്ഷത വഹിച്ചു. പന്തക്കൽ യൂണിറ്റ് പ്രസിഡണ്ട് തോമസ് വിതയത്തിൽ, തുരുത്തിപ്പുറം പ്രസിഡൻറ് സി.എൻ രാധാകൃഷ്ണൻ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ, ജോയിൻറ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ, പി. ആർ.ഒ. ജോസഫ് വർഗീസ്, ഡയറ്റീഷ്യൻ ഡോ. റീന ജിജോ എന്നിവർ പ്രസംഗിച്ചു. കിഡ്നി സ്ക്രീനിംഗ് ക്യാമ്പ്, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും നടത്തി.