Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 09-11-26 03:00:00
  • To : 09-11-26 04:30:00
  • November 09, 2026

അമല റേഡിയേഷൻ വിഭാഗം 14000 രോഗികളുടെ ചികിത്സ വിജയകരമായി പൂർത്തീകരിച്ചു.

അമല മെഡിക്കൽ കോളേജ് റേഡിയേഷൻ ഓങ്കോളജി വിഭാഗം അത്യാധുനിക ലീനിയർ ആക്സിലറേറ്റർ റേഡിയേഷൻ മെഷീൻ ഉപയോഗിച് 14000 ക്യാൻസർ രോഗികളുടെ ചികിത്സ വിജയകരമായി പൂർത്തീകരിച്ചു. ഇതിനോടനുബന്ധിച് നടത്തിയ ഒത്തുചേരലിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി.എം.ഐ. നിർവഹിച്ചു. റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിന്റെ ടീം വർക്കിനെ ചടങ്ങിൽ പ്രകീർത്തിച്ചു. ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ഡെൽജോ പുത്തൂർ സി.എം.ഐ., ഫാ. ഷിബു പുത്തൻപുരക്കൽ സി.എം.ഐ., റേഡിയേഷൻ മേധാവി ഡോ. ജോമോൻ റാഫേൽ, മെഡിക്കൽ ഓങ്കോളജി മേധാവി ഡോ. അനിൽജോസ്  താഴത്ത്  സർജിക്കൽ ഓങ്കോളജിമേധാവി ഡോ. ജോജു ആന്റണി, റേഡിയോളജി അസോ. പ്രൊഫ. ഡോ. ഫെബിൻ ആന്റണി എന്നിവർ പ്രസംഗിച്ചു.