Please select from the following:
അമിതവണ്ണവും പൊണ്ണത്തടിയും, പ്രമേഹം, ഫാറ്റി ലിവർ, വിവിധതരം ക്യാൻസറുകൾ,സന്ധി സംബന്ധമായ രോഗങ്ങൾ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ആരോഗ്യകരമായ കരളും സന്തോഷകരമായ ജീവിതവും ലക്ഷ്യമിട്ട് രോഗപ്രതിരോധ ചികിത്സാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അമല ഗ്യാസ്ട്രോ സെന്റർ ഒരുമാസം നീണ്ടുനിൽക്കുന്ന ഹെൽത്തി വെയിറ്റ് ലോസ് ചലഞ്ച് സംഘടിപ്പിക്കുന്നു. പ്രമുഖ ഡോക്ടർമാരുടെയും ഡയറ്റീഷ്യൻ മാരുടെയും മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ചലഞ്ച് നടത്തുന്നത്. ചലഞ്ചിന്റെ ഉദ്ഘാടനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ നിർവഹിച്ചു. ചലഞ്ചിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ശതമാനം ശരീരഭാരം കുറയ്ക്കുന്ന വ്യക്തികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. നവംബർ 13 മുതൽ 20 വരെയാണ് രജിസ്ട്രേഷൻ.ഫോൺ : 0487 230 4271Phone : 6282016035