Please select from the following:
സമാപന സമ്മേളനം സിനിമ സംവിധായകരായ കമല്‍, ബ്ലെസ്സി, സുന്ദര്‍ ദാസ് എന്നിവര്‍ ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു. ഇവര്‍ നയിച്ച “മാറുന്ന തല മുറയിലെ മായുന്ന വായന” എന്ന വിഷയത്തിലുള്ള റൌണ്ട് ടേബിള്‍ പാനല്‍ ചര്‍ച്ചയും നടന്നു. എഴുത്തുകാരി ഡോ. ശ്യാമ ശശിധരന്‍ മോഡറേറ്റര്‍ ആയിരുന്നു. അമല ഡിറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥനങ്ങളില്‍ നൂറിലധികം ലൈബ്രറികള്‍ പണിയാനും നവീകരിക്കാനും നേതൃത്വം നല്കിയ അമല അസോസിയേറ്റ് ചീഫ് ലൈബ്രേറിയനും ലൈബ്രറി ഡിസൈനറും കൂടിയായ ഫാ. ഡോ. ജോണ്‍ നീലങ്കാവില്‍ സി.എം.ഐ.യെ കമല്‍ പൊന്നാട അണിയിച്ച് ആദരിച്ചു.മൂന്നു മാസങ്ങളായി നടത്തിയ വിവിധ സാഹിത്യ മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും അവാര്‍ഡുകളും സുന്ദര്‍ ദാസ്, ബ്ലെസ്സി എന്നിവര്‍ വിതരണം ചെയ്തു. അസോസിയേറ്റ് ഡിറക്ടര്‍ ഫാ. ഡോ. ആന്‍റണി മണ്ണുമ്മല്‍ സി.എം.ഐ., ചീഫ് ലൈബ്രേറിയന്‍ ഡോ. എ. റ്റി. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന “ജെന്‍ സിയും എഴുത്തും” എന്ന സാഹിത്യ പാനല്‍ ചര്‍ച്ച പത്ര പ്രവര്‍ത്തകരായ ജോര്‍ജ്ജ് പുളിക്കന്‍, നിഷാന്ത് എ. വി., എഡ്വിന്‍ ഹിച്ചിക്കെര്‍ എന്നിവര്‍ നയിച്ചു.“വന്ധ്യതയും സമൂഹവും” എന്ന സെമിനാറില്‍ എഴുത്തുകാരന്‍ മണികണ്ടന്‍ കെ.വി., ഡോ. ബി. വിബിന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന മോട്ടിവേഷന്‍ സെഷനില്‍ ഡോ. അജിത്ത് കെ.എസ്., ഡോ. ദീപ്തി കെ. പി. എന്നിവര്‍ സംസാരിച്ചു.“ആരോഗ്യ ഗവേഷണവും എഐ യും”, “ബാലന്‍സിങ് പേഷ്യന്‍റ് ഔട്ടോണോമി” എന്നീ മെഡിക്കല്‍ സെമിനാറുകളില്‍ ഡോ. പ്രിന്‍സ് എം. പോള്‍, ഡോ. ഡിജോ ഡേവിസ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.ഭിന്ന ശേഷിക്കാരുടെ സംഗമവും അവരുടെ രക്ഷിതാക്കള്‍ക്കുള്ള ശില്പശാലയും ഡോ. പാര്‍വതി മോഹന്‍, ഡോ. മനോജ് വെള്ളനാട്, പിന്‍സി പോള്‍ എന്നിവര്‍ നയിച്ചു.ഇന്നലെ നടന്ന “വായനയും ആരോഗ്യവും” എന്ന ചര്‍ച്ച എഴുത്തുകാരായ സന്തോഷ് എച്ചിക്കാനം ഡോ. മനോജ് വെള്ളനാട് എന്നിവര്‍ നയിച്ചു. ചീഫ് നര്‍സിങ് ഓഫീസര്‍ ലക്ഷ്മി എം. മോഡറേറ്ററായിരുന്നു.“വെള്ളിത്തിരയിലെ അപ്പോത്തിക്കിരി” എന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ച സിനിമ നിര്‍മ്മാതാവ് അഭിജിത്ത് സജീവ് ഗാന രചയിതാവ് കവിപ്രസാദ് ഗോപിനാഥ് എന്നിവര്‍ നയിച്ചു. ഡോ. ജോജു ആന്‍റണി മോഡറേറ്ററായിരുന്നു.“പറയാന്‍ മറന്ന പാട്ടുകള്‍” എന്ന വിഷയത്തിലുള്ള ചര്‍ച്ച കവി റഫീക് അഹമ്മദ് നയിച്ചു. എഴുത്തുകാരനും ഇഎന്‍ടി പ്രോഫ്ഫസറുമായ അര്‍ജുന്‍ ജി. മേനോന്‍ മോഡറേറ്ററായിരുന്നു.മെന്‍റലിസ്റ്റ് മൃദുല്‍ നയിച്ച “ലൈവ് മെന്‍റലിസം ഷോ” നിഴല്‍ ബാന്‍ഡ് നയിച്ച “എക്സ്ട്രാ വാഗന്‍സ” എന്ന മ്യൂസിക് ഷോയും നടന്നു