അമലയില്‍ പി.ജി. ഓറിയന്റേഷന്‍ പ്രോഗ്രാം

  • Home
  • News and Events
  • അമലയില്‍ പി.ജി. ഓറിയന്റേഷന്‍ പ്രോഗ്രാം
  • March 26, 2026

അമലയില്‍ പി.ജി. ഓറിയന്റേഷന്‍ പ്രോഗ്രാം

അമല നഗര്‍: അമല മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ച 2025 ബാച്ച് പി.ജി.വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ പ്രോഗ്രാമിന്‍റെ ഉത്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ സി.എം.ഐ. നിര്‍വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഡോ. ആന്‍റണി മണ്ണുമ്മേല്‍ സി.എം.ഐ., പ്രിന്‍സിപ്പള്‍ ഡോ. ബെറ്റ്സി തോമസ് , മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, വൈസ് പ്രിന്‍സിപ്പള്‍മാരായ ഡോ. ലോലാദാസ്, ഡോ. ദീപ്തി രാമകൃഷ്ണന്‍, ഡോ. റെന്നീസ് ഡേവിസ് , പി.ജി. സ്റ്റാഫ് അഡ്വൈസര്‍ ഡോ. എസ്. അനീഷ്, പി.ജി. ഓറിയന്റേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.അജിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 61 പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു.