- July 26, 2026
അമലയിൽ അനസ്തേഷ്യ ശില്പശാല "ലിവർ മാറ്റേഴ്സ്"
അമല മെഡിക്കൽ കോളേജിൽ അനസ്തേഷ്യ വിഭാഗം നടത്തിയ ശില്പശാല " ലിവർ മറ്റേഴ്‌സ്"- ന്റെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി.എം. ഐ നിർവഹിച്ചു, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ.രാജേഷ് ആന്റോ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീദേവി, അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബിനു പുത്തൂർ സൈമൺ എന്നിവർ പ്രസംഗിച്ചു, ശില്പശാലയുടെ ഭാഗമായി ഡെമോൺസ്ട്രേഷൻ, ഹാൻഡ്‌സ് ഓൺ ട്രെയിനിങ് നടത്തി. വിവിധ മെഡിക്കൽ കോളേജിൽ നിന്ന് 100 ഓളം പേർ പങ്കെടുത്തു.